
അലറിപ്പെയ്യും മഴയുടെ ഘോരമാം
കൈകളില്‍ ആടുന്നൊരു കിളിക്കൂട്
ഇണയുടെ ചിറകടിയൊച്ച കേള്‍ക്കാന്‍
കാത്തിരിക്കുന്നു ഒരു
ഒരു കിളിക്കുഞ്ഞാ കൂട്ടില്‍...............
ദൂരെ ദൂരെയെങ്ങോ പറന്നുപോയീ
അവള്‍, ഇണയുടെ ഗദ്ഗദം കേള്‍ക്കാതെ....
അവന്‍റെ പാട്ടുകളില്‍ എന്നും നിറയെ
അവള്‍ മാത്രമായിരുന്നു............
എന്നിട്ടും ആ സ്നേഹം അവള്‍ അറിഞ്ഞില്ല
കാനനത്തിന്‍റെ വിജനതാഴ്വരയില്‍
അവനെ തനിച്ചാക്കി അവള്‍ പോയി......
അവര്‍ ഒന്നിച്ചുകണ്ട സ്വപ്നമരത്തിന്‍
കൊഴിഞ്ഞ ഇലകള്‍ നോക്കി
അവന്‍ നെടുവീര്‍പ്പിടുന്നു......
നീലാകാശത്തിന്‍ അനന്തതയില്‍ എവിടെയോ
ഇരുന്നവള്‍ ആ വിരഹഗാനം കേള്‍ക്കുന്നുണ്ടാവുമോ?
നിസ്വാര്‍ത്ഥമാം ഈ സ്നേഹത്തിന്‍ പൂന്തേന്‍
നുകരാനവള്‍ എത്തീടുമോ?
ഈ കിളിക്കൂട്ടിലെക്ക്..........എന്നെങ്കിലും..............
2 comments:
vry good lijo keep wrtng...
da, don't worry..! she will meet you,... when you meet her!*
Post a Comment