ഇഞ്ചി
ഇംഗ്ലീഷില്‍ ജിഞ്ചര്‍ (Ginger) എന്നും സംസ്കൃതത്തില്‍ അര്‍ദ്രകം എന്നും അറിയപ്പെടുന്ന ഇഞ്ചി സിറ്റാമിനേസി ( Scitaminaceae) സസ്യകുലത്തില്‍ പെട്ടതാണ്. സിഞ്ചിബര്‍ ഒഫിസിനേല്‍ (Zingiber officinale Rosc) എന്നാണ് ഇഞ്ചിയുടെ ശാസ്ത്രനാമം. 10-25 സെ.മീ. ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇലകള്‍ പുല്‍ച്ചെടിയുടേതുപോലെ കൂര്‍ത്ത ഇലകളായിരിക്കും. കേരളത്തില്‍ സമൃദ്ധമായി വളരുന്നതാണിത്. മണ്ണിനുമുകളിലുള്ള സസ്യഭാഗം ആണ്ടുതോറും നശിക്കുമെങ്കിലും ഒരു ചിരസ്ഥായീ സസ്യമാണ് ഇഞ്ചി.
ജിന്‍ജെറോള്‍ എന്ന സുഗന്ധതൈലവും പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവയുമാണ് ഇഞ്ചിയിലെ മുഖ്യഘടകങ്ങള്‍. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തീക്ഷ്ണഗുണവുമാണ് ഇതിനുള്ളത്. ഭൂകാണ്ഡമാണ് ഔഷധമായി ഉപയോഗിക്കുന്നത്. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ല ഔഷധമാണ് ഇഞ്ചിയും ചുക്കും.
ചുക്കും ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് പൊടിച്ചു കഴിച്ചാല്‍ ചുമ ശമിക്കുകയും കഫം ഇളകിപ്പോകുകയും ചെയ്യും. ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പതിവായി സേവിച്ചാല്‍ രക്തസമ്മര്‍ദ്ദം മാറും. ഇഞ്ചിനീര് അരിച്ചെടുത്ത് ചെറുചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ കഠിനമായ ചെവിവേദന മാറും.
ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറുവേദന, ആമവാതം, അര്‍ശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്.
ഇഞ്ചി ചെറുതായി അരിഞ്ഞ് തൈരിലിട്ട് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഉണ്ടാക്കുന്ന ഇഞ്ചിത്തൈര് ആയിരം കറികള്‍ക്ക് തുല്യമാണ്. ഇതിനാല്‍ ആയിരം കറി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.
അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി കാലത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്. രക്തവാതം, എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും.
അര ഔണ്‍സ് ഇഞ്ചിനീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ഉന്മൂലനാശം സംഭവിക്കും. നെഞ്ചുവേദനയും കുറയുന്നു. ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരൗണ്‍സ് ശുദ്ധമായ ആവണക്കെണ്ണ ചേര്‍ത്ത് കാലത്ത് വെറുംവയറ്റില്‍ കഴിച്ചാല്‍ അരക്കെട്ട് വേദന മാറും. തലവേദനയ്ക്ക് ഇഞ്ചിക്കഷ്ണം വെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ ശമനം കിട്ടും.
നമ്മുടെ നാട്ടില്‍ ഫലസമൃദ്ധിയോടുകൂടി വളരുന്ന ഒരു ദിവ്യൌഷധമാണ് ഇഞ്ചി. ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ ധാരാളമാണ്. ഇത് അനേകം രോഗങ്ങള്‍ക്ക് പരിഹാരം നല്കുന്നു. ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി
ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് കുടിച്ചാല്‍ ദഹനക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മാറിക്കിട്ടും. ഇഞ്ചിനീരില്‍ അത്രതന്നെ ചെറുനാരങ്ങയും കൂട്ടി ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ ദഹനക്കുറവും വായുസ്തംഭനവും പുളിച്ച് തികട്ടലും സുഖമാകും.
തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവയ്ക്ക് ഇഞ്ചി കല്ക്കണ്ടം ചേര്‍ത്തു തിന്നാല്‍ മതി. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറു വേദന,ആമവാതം, അര്‍ശസ്സ് എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് ഇഞ്ചി.
അര ഔണ്‍സ് ഇഞ്ചി നീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹത്തിന് ശമനം കിട്ടും.
ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ഔണ്‍സ് ശുദ്ധമായ ആവണെക്കെണ്ണ ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്ന പക്ഷം അരക്കെട്ട് വേദന മാറും.
ഇഞ്ചി തൊലി കളഞ്ഞ് ചെറുതാക്കി നുറുക്കുക. ഇത് നെയ്യില്‍ വറുത്തെടുത്ത് വാളന്‍ പുളിയുടെ നീരില്‍ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കുക. ഇത് ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
അര ടീസ്പൂണ്‍ ചുക്ക് പൊടി ഇരട്ടി തേനില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ ഒരാഴ്ച സേവിച്ചാല്‍ മുതുക് വേദന ശമിക്കും.
അര ടീസ്പൂണ്‍ ചുക്ക് പൊടി ഇരട്ടി തേനില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ ഒരാഴ്ച സേവിച്ചാല്‍ മുതുക് വേദന ശമിക്കും.
ഇഞ്ചിനീര് ഒരു നാഴി സമം പശുവിന്‍ നെയ്യും നാഴി പശുവിന്‍ പാലും ആറ് കഴഞ്ച് ഇഞ്ചി അരച്ചത് കല്കമായി ചേര്‍ത്ത് നെയ്യ് കാച്ചി കാല്കുടം വീതം കഴിക്കുകയാണെങ്കില്‍ ഗുമന്‍, ഉദര രോഗം, അഗ്നി മാന്ദ്യം മുതലായവ ശമിക്കും.
ഇഞ്ചിയും കുറുന്തോട്ടിയുംചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്.പനി,ചുമ, കഫകെട്ട് എന്നവക്ക് ചുക്ക്, കുരുമുളക്, തിപ്പല്ലി എന്നിവ സമമെടുത്ത് അതിന്റെ ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് രണ്ട് നേരം 20.മി.ലി.വീതം കുടിക്കുക.
ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഉപയോഗിക്കാം.
ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഉപയോഗിക്കാം.
ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലതവണ കവിള്‍ കൊള്ളുകയാണെങ്കില്‍ പല്ലുവേദന ഇല്ലാതാവും.
ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത് ദിവസം മൂന്നുനേരം പുരട്ടുകയാണെങ്കില്‍ ആണിരോഗം ശമിക്കും.
ഇഞ്ചി ഇടിച്ചുപിഴിഞ്ഞ നീരില്‍ ഉപ്പും കാന്താരിമുളകും ചേര്‍ത്ത് അര ഒണ്‍സ് കഴിക്കുകയാണെങ്കില്‍ വയറുവേദന മാറും. ഒരു കഷ്ണം ഇഞ്ചി, ഏലക്ക, വെളുത്തുള്ളി ഇവ ചേര്‍ത്തു മൂന്നുനേരം കഴിച്ചാല്‍ വയറുവേദന മാറും. ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിന് നല്ലതാണ്.
ഇഞ്ചിനീരും തേനും വെണ്ണയും ചേര്‍ന്ന മിശ്രിതം മുറിവുകളിലും വൃണങ്ങളിലും തേക്കുകയാണെങ്കില്‍ ഉണങ്ങിക്കിട്ടും.
ഇഞ്ചിനീരും തേനും ചേര്‍ന്ന മിശ്രിതം കഴിച്ചാല്‍ ദഹനം ശരിയാകുകയും വിശപ്പ് വര്‍ദ്ധിക്കുകയും ചെയ്യും.
അതിസാരം :കറുവപ്പട്ട, ചുക്ക്,ഗ്രാമ്പു, ജാതിക്ക എന്നിവ സമമെടുത്ത് പൊടിച്ച പൊടി 1.ഗ്രാം വീതം ദിവസം മൂന്ന് നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.
ചുമക്ക് – ചുക്ക്, ജീരകം ഇവ പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് കഴുകി നീരെടുത്ത് ചെറുതായി ചൂടാക്കി വേദനയുള്ള ചെവിയിലൊഴിച്ചാല്‍ ചെവിവേദന സുഖമാവും.
(കടപ്പാട്: കേരള ഇന്ന വേഷന്‍ ഫൌണ്ടേഷന്‍-കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പ് )