വാക്കുകളായി പുറത്തേക്കു എടുക്കാനാവാത്ത ചിന്തകൾ എന്നെ കാര്ന്നു തിന്നുന്നു. ഉള്ളിൽ കത്തിയെരിയുമ്പോഴും ഇങ്ങനെ ചിരിക്കാൻ എനിക്ക് കഴിയുന്നതെങ്ങനെയെന്നു എനിക്ക് ഇന്നും അറിയില്ല. മറക്കാൻ ശ്രെമിച്ചിട്ടും സ്വപ്നത്തിന്റെ മായക്കഴ്ച്ചകളായി അവൾ എന്റെ ഉള്ളിൽ നിറയുന്നുണ്ട്. ഒരുവട്ടം മറക്കാൻ ശ്രെമിക്കുമ്പോൾ നൂറുവട്ടം ഓർത്തുപോകുന്നു. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ. അവളിൽനിന്നും അവൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നന്മ ഞാൻ അവളിൽ കണ്ടതെന്തിനാണ്. ചെയ്യരുതെന്നാഗ്രഹിച്ചെങ്കിലും അവളെ ഞാൻ ദേഷ്യം പിടിപ്പിച്ചതെന്തിനാണ്. ഇനിയൊരിക്കലും കണ്ടുമുട്ടില്ലെങ്കിലും ആ ഓർമ്മകൾ മാത്രം മതി എന്റെ ഒരുപാട് രാത്രികളെ ഉറക്കമില്ലാതാക്കി തീർക്കാൻ. ഞാൻ എന്നോടുതന്നെ തന്നെ ചെയ്യുന്ന തെറ്റുകളുടെ വഴികളിൽ തിരിഞ്ഞു നോക്കാതെ ഇനിയും നടക്കാൻ വഴികളെത്രയോ. അറിയില്ലെനിക്ക് അറിയില്ല...