ഈ നിലാവില്‍മയങ്ങും രാത്രിയില്‍
പൂത്തുനില്‍ക്കുമീ പാലക്കൊമ്പില്‍....
കുരുതി കൊടുക്കും ഞാനീ
തണുത്തമഞ്ഞിന്‍ താഴ്വാരത്തില്‍
അകലെയേതോ രാപ്പക്ഷി പാടുന്നു
ദുഖസാന്ദ്രമാം യാത്രാമംഗളം......
നടന്നുവന്നോരാ വഴികളിലേക്ക്
വെറുതെ തിരിഞ്ഞു നോക്കീ ഞാന്‍...
മഞ്ഞില്‍പതിഞ്ഞ കാല്‍പാടുകള്‍
മഞ്ഞുമായ്ച്ചുകളഞ്ഞിരുന്നു......
കുസൃതിയേന്തും ബാല്യത്തിന്‍ രസങ്ങളും
കൌമാരത്തിന്‍ ചപലമാം സ്വപ്നങ്ങളും
മനസ്സിന്‍ മാന്ത്രിക തിരശീലയില്‍
അശ്വവേഗത്തിലോടി മറഞ്ഞിടുന്നു..........
ദുഖത്തിന്‍ കയ്പ്പും
സന്തോഷത്തിന്‍ മധുരവും
ഇടകലര്‍ന്നൊരു രസമെന്‍
മനസ്സില്‍ നിറയുന്നു .............
ആര്‍ക്കും വേണ്ടാത്ത ജന്മങ്ങള്‍ എന്തിനീ
ഭുമിയില്‍ നീ നിര്‍മ്മിച്ചു ദൈവമേ
അതിനുത്തരം കേള്‍ക്കുവാന്‍ മോഹിച്ചു ഞാനീ
ഇഹലോകം വിട്ടുനിന്‍ ചാരത്തണയുന്നു......