Thursday, August 1, 2013

ആത്മാവിലെ അഗ്നി

ആത്മാവിനെ ചുട്ടുപൊള്ളിക്കുന്ന തീയാണ് വിരഹം. യുഗയുഗാന്തരങ്ങളായി കെടാതെ നിൽക്കുന്ന ഒരു തീ. നീയെന്ന മഴയ്ക്കു  മാത്രമേ അതിനെ അണയ്ക്കാൻ കഴിയുകയുള്ളൂ. വീശിയടിക്കുന്ന കാറ്റിൽ പെയ്യാതെ തെന്നിപ്പോകുന്ന മേഘങ്ങളെ നോക്കി ആ തീ ആളിക്കത്തുന്നു. 

തുടക്കം

ആത്മവിശ്വാസത്തിന്റെ കണികകൾ നേർത്തു  നേർത്തു  ഇല്ലാതാവുന്ന ഒരു നിമിഷം ഞാനെന്ന ഈ നശ്വര രൂപവും മണ്ണിലേക്ക് അലിഞ്ഞു ചേരാൻ തുടങ്ങിയിരിക്കും...