Monday, June 1, 2009
മരണം
മരണം ഒരു കൊച്ചുപെങ്കുട്ടിയാണ്
ചിലപ്പോള്‍ അവള്‍ ആരും കാണാതെ
കാലൊച്ച കേള്‍പ്പിക്കാതെ വരും
ചിലപ്പോള്‍ അവള്‍ എല്ലാവരെയും
അറിയിച്ചു ചിലച്ചുകൊണ്ട് വരും
ചിലപ്പോള്‍ അവള്‍ എന്നെ കരയിക്കും ,
ചിലപ്പോള്‍ എന്നെ ചിന്തിപ്പിക്കും
അവള്‍ അവളുടെ ധിക്കാരത്തോടെ
വരുകയും പോവുകയും ചെയ്യും
കഷ്ടനഷ്ടങ്ങള്‍ താങ്ങി നടക്കുന്നവനും
സുഖലോലുപനും അവള്‍ക്കൊരുപോലെയാണ് ....
ചിലര്‍ക്ക് ദുഃഖങ്ങള്‍ സമ്മാനിക്കാനും
ചിലരുടെ ദുഃഖങ്ങള്‍ക്ക് മരുന്നാകനും
അവള്‍ക്ക് കഴിയും
എന്‍റെ ദുഃഖങ്ങള്‍ ഞാനവളില്‍
അര്‍പ്പിക്കാന്‍ കൊതിക്കുന്നു
ഇന്നത്തെ എന്‍റെ യാത്രകളില്‍
ഞാന്‍ അവളെയാണ് തേടുന്നത്
ഒരുനാള്‍ ഞാനവളെ കണ്ടെത്തും
എന്‍റെ സ്വപ്നങ്ങളെയും
ദുഃങ്ങളെയും അവളുടെ
കയ്യില്‍ കൊടുത്തിട്ട് ഞാന്‍
ആ മടിയില്‍ തല ചായ്ച്ചു
ഉറങ്ങും.........
ഇനിയൊരു ജന്മത്തിലെങ്കിലും
എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകുകള്‍ മുളക്കുമെന്നുള്ള പ്രതീക്ഷയോടെ........
Subscribe to:
Post Comments (Atom)
3 comments:
Entha Lijo puthiya valla Linum polinjo? Maranathe kurichu chinthikkan....
Awesome man!! Keep it up!
Dear friend...
Its awesome... I like it...
Post a Comment