Sunday, June 14, 2009
നഗരം
ആകാശത്തിന്‍കീഴില്‍ ആള്‍ക്കൂട്ടങ്ങള്‍
അലയുന്നു ആര്‍ത്തിയോടെ
കാറ്റിന്നു വേഗത പോരാതെയാകുന്നു
സൂര്യന്‍റെ കണ്ണിനു ചൂടേറുന്നു...........
പണത്തിനായ് പണിയെടുക്കുന്നവനും
പണമെറിഞ്ഞു പണം വാരുന്നവനും
പണത്തിനായ് യാചിക്കുന്നവനും
പണത്തിനായ് കൊല്ലുന്നവനും
ഒരുപോലെ വാഴുമിടം..........
കാമത്തിന്‍ കണ്ണുകളാല്‍ വേശ്യകളും
ദയനീയതയോടെ ചേരിക്കിടാങ്ങളും
നായ്ക്കള്‍ പെരുകും തെരുവുകളും
മര്‍ത്യനെ നോക്കി ചിരിക്കുമിടം.........
സ്നേഹം ചവിട്ടിയരയ്ക്കപ്പെടുമ്പോള്‍
ദയയെ ചാട്ടവാറിന്നടിയ്ക്കുമ്പോള്‍
ആത്മാര്‍ത്ഥതയെ ചങ്ങലക്കിടുമ്പോള്‍
അവിടെ ജനിക്കുന്നു നഗരങ്ങള്‍..........
തെരുവുകള്‍ തോറും അലയുന്നു
മുഖമില്ലാത്ത മനുഷ്യര്‍
എവിടെനിന്നോ വന്നവര്‍
എവിടേക്കോ പോകുന്നവര്‍..........
ജീവിതത്തിന്‍ പുസ്തകത്താളുകള്‍
അതിവേഗം മറിഞ്ഞുപോകുന്നിവിടെ
ആ താളുകള്‍ക്കിടയിലെവിടെയോ
മറയുന്നു എന്‍റെ ജല്‍പ്പനങ്ങളും
ജീവിതത്തോണി തുഴഞ്ഞുഞാന്‍ മറയുന്നു
അകലയെതോ തീരവും തേടി...........
Subscribe to:
Post Comments (Atom)
No comments:
Post a Comment